Former cricketers and fans slam ICC after England beat New Zealand in Super Over finish
കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ലാസിക്കിനൊടുവിലാണ് ക്രിക്കറ്റിന്റെ തറവാട്ടു മുറ്റമായ ലോര്‍ഡ്സില്‍ വച്ച് ഇംഗ്ലണ്ട് തങ്ങളുട കന്നി ലോകകിരീടമുയര്‍ത്തിയത്. 50 ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന മുന്‍തൂക്കം ഇംഗ്ലണ്ടിനെ വിശ്വവിജയികളാക്കുകയായിരുന്നു.